IndiaNews

ജിഎസ്ടി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ജിഎസ്ടി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഇനി ജിഎസ് ടി ബില്ലുകൾ സർക്കാരിന് പാർലമെന്‍റിൽ അവതരിപ്പിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്‍ടി കൗൺസിൽ, ശേഷിക്കുന്ന സംസ്ഥാന ജിഎസ് ടി ബില്ലിന് അംഗീകാരം നൽകിയിരുന്നു.

ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ തന്നെ പാസാക്കാനാണ് സർക്കാർ തീരുമാനം. ജൂലായ് ഒന്ന് മുതൽ ചരക്ക് സേവന നികുതി ബിൽ നടപ്പിൽ വരുത്താനാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം.

നേരത്തെ, നികുതി ഭീകരത ഒഴിവാക്കുന്ന ബിൽ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് കുതിപ്പ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Close