വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ല; അതിരപ്പിളളി പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല: എംഎം മണി

തിരുവനന്തപുരം: വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അതിരപ്പള്ളി പദ്ധതിയെക്കുറിച്ചുള്ള പ്രതികരണത്തിലാണ് മണിയുടെ പരാമര്‍ശം.

വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ലെന്നും വൈദ്യതിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിളളി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. മുന്നണിക്കകത്ത് തന്നെ എതിരഭിപ്രായമുണ്ട്. പ്രതിപക്ഷവും പദ്ധതിക്കെതിരാണ്. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

Close