ഗംഗയ്ക്ക് മനുഷ്യ പദവി

ന്യൂഡൽഹി : ഗംഗാനദിക്ക് മനുഷ്യപദവി നൽകണമെന്ന് ഉത്തരഖണ്ഡ് കോടതിയുടെ വിധി. മനുഷ്യനുള്ള എല്ലാ നിയമ അവകാശങ്ങളും നദിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇന്ത്യൻ നിയമ ചരിത്രത്തിലെ സുപ്രധാന വിധിയാണ് ഉത്തരാഖണ്ഡ് കോടതിയുടേത്.

ഗംഗയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മനുഷ്യനെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിനു തുല്യമായി പരിഗണിക്കും . ഗംഗ അഡ്മിനിസ്ട്രേഷൻ ബോർഡ് രൂപീകരിച്ച് ഗംഗയെ ശുദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച ന്യൂസിലൻഡിലെ ഒരു നദിയെ ജീവനുള്ളതായി പ്രഖ്യാപിച്ചിരുന്നു . 145 കിലോമീറ്റർ നീളമുള്ള വാങ്ങനോയ് നദിയെ ആണ് ജീവനുള്ളതായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് നിയമം പാസാക്കിയത് . ഈ പരിരക്ഷ ലഭിച്ച ലോകത്തിലെ ആദ്യ നദിയാണ് വാങ്ങനോയ്

Close