സേനയിലെ പൊണ്ണത്തടിയന്മാർ ജാഗ്രതൈ ! പ്രൊമോഷനില്ലെന്ന് സൈന്യം

ന്യൂഡൽഹി : ശരീരം കൃത്യമായി സൂക്ഷിക്കാത്ത സൈനികർക്കും ഓഫീസർമാർക്കും പ്രൊമോഷൻ നൽകേണ്ടെന്ന് സൈന്യത്തിന്റെ തീരുമാനം. കായിക കഷമതയിൽ പിന്നാക്കം പോകുന്ന അവസ്ഥയ്‌ക്ക് സൈനികരുടെ പൊണ്ണത്തടി കാരണമാകുന്നെന്ന നിരീക്ഷണത്തെ തുടർന്നാണ് തീരുമാനം .

ഇത്തരം ആളുകൾക്ക് പ്രൊമോഷൻ ലഭിക്കാത്തതിനു പുറമേ വിദേശ ദൗത്യങ്ങളിൽ അംഗമാകാനും സാധിക്കില്ല . സൈന്യത്തിന്റെ വിവിധ ആധുനിക കോഴ്സുകളിലും ഇവർക്ക് പ്രവേശനം, നൽകില്ല. വിശദമായ മെഡിക്കൽ പരിശോധനയിൽ ശാരീകക്ഷമത തെളിയിച്ചില്ലെങ്കിൽ ഡീ പ്രൊമോട്ട് ചെയ്യാനും തീരുമാനമുണ്ട്.

വശങ്ങളിൽ നിന്നും നേരേയുമുള്ള ചിത്രങ്ങളും ശരീരഭാരവും കൃത്യമായി രേഖപ്പെടുത്തിയുള്ള ഫയലുകളും ഇതിനായി തയ്യാറാക്കും . കൃത്യമായ ഇടവേളകളിൽ ഇത് പരിശോധിക്കുകയും ചെയ്യും. ശാരീരികമായി അൺഫിറ്റാണെന്ന് കമാൻഡിംഗ് ഓഫീസർക്ക് തോന്നിയാൽ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് അയയ്‌ക്കാനുള്ള അധികാരവും നൽകിയിട്ടുണ്ട്.

മാത്രമല്ല സൈന്യത്തിൽ നിന്നുള്ള വിരമിക്കലിനു ശേഷം ഇത്തരക്കാർക്ക് വീണ്ടും ജോലി നൽകുകയുമില്ല . വിവിധ ചടങ്ങുകളിൽ ഉന്നത വ്യക്തികൾക്കൊപ്പം അകമ്പടി സേവിക്കാനും ഇത്തരക്കാരെ ഇനി നിയോഗിക്കില്ല . ശാരീരിക ക്ഷമതയുടെ കാര്യത്തിൽ യാതൊരു ഇളവും ഇനി അനുവദിക്കേണ്ടെന്നാണ് സൈന്യത്തിന്റെ തീരുമാനം

Close