മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന പട്ടാളചിത്രം 1971 ബിയോണ്ട് ദ ബോർഡേഴ്സിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റർ പുറത്തിറക്കിയത്.
ചിത്രത്തിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായിരിക്കും മോഹന്‍ലാല്‍ എത്തുക. മേജർ മഹാദേവന് പുറമെ അദ്ദേഹത്തിന്റെ അച്ഛൻ മേജർ സഹദേവന്റെ ചെറുപ്പകാലവും വാർദ്ധക്യകാലവും മോഹൻലാൽ കൈകാര്യം ചെയ്യുന്നു. ഈ മൂന്ന് ലുക്കുമുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
1971 ലെ ഇന്ത്യ – പാക് യുദ്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അല്ലു സിരിഷ് , അരുണോദയ് സിംഗ് , ആശ ശരത്ത് , രൺജി പണിക്കർ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രം ഏപ്രിൽ 7 ന് തിയേറ്ററുകളിലെത്തും. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും പതിഞ്ചു മിനിറ്റുമാണ്.
റെഡ്റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.