കണ്ണൂർ: പ്രമുഖ നടന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായി. തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെയും പരേതയായ എലിസബത്തിന്റെയും മകള്‍ അര്‍പ്പിതയാണ് വധു.
ഇന്ന് രാവിലെ 11.45നും 12.15നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ കണ്ണൂര്‍ വാസവ കഫ് ഹൗസില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങ്. പിതാവ് ശ്രീനിവാസന്, അമ്മ വിമല, ജ്യേഷ്ഠനും ചലച്ചിത്രതാരവുമായ വിനീത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ്.
ലാല്‍ ജോസ്, സത്യന് അന്തിക്കാട്, പി.വി.ഗംഗാധരന്, അജു വര്‍ഗീസ്, ധീരജ് മാധവന്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ ചലച്ചിത്രമേഖലയിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.