പ്രധാനമന്ത്രിയുടെ ഇഷ്ട വിഭവം: കിച്ച്ടി

ബാര്‍ലി ചെറുപയര്‍ പരിപ്പ് കിച്ച്ടി
ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായ ശ്രീ നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വിഭവമാണ് കിച്ച്ടി. ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ ശരീരത്തിന് അനുയോജ്യമായ ആഹാരങ്ങളിലൊന്ന് കൂടിയാണിത്.

നിങ്ങള്‍ ആഹാരപ്രിയരാണോ? ആണെങ്കില്‍ മറ്റൊരു ദോഷവും കൂടാതെ ദഹന പ്രക്രിയ സുഗമമായി നടക്കേണ്ടതില്ലേ? ക്ഷീണവും തളര്‍ച്ചയും തോന്നാറുണ്ടോ? പുത്തനുണര്‍വോടെയും ചുറുചുറുക്കോടെയും ദിവസം മുഴുവന്‍ ഇരിക്കണോ ? ഇതിനെല്ലാം ഒരു ഒറ്റമൂലിയാണ് ബാര്‍ലി ചെറുപയര്‍ പരിപ്പ് കിച്ച്ടി.

ആവശ്യമുള്ള സാധനങ്ങള്‍

1 ബാര്‍ലി – അര കപ്പ്‌ [ ഏകദേശം അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചതിനു ശേഷം എടുക്കുക ] 2 ചെറുപയര്‍ പരിപ്പ് – 1 കപ്പ്‌
3 നെയ്യ് [ അല്ലെങ്കില്‍ ഒലിവ് എണ്ണ ] 4 ജീരകം – അര ടേബിള്‍ സ്പൂണ്‍
5. കായം – കാല്‍ ടേബിള്‍ സ്പൂണ്‍
6. മഞ്ഞള്‍പ്പൊടി – കാല്‍ ടേബിള്‍ സ്പൂണ്‍
7. പച്ചമുളക് – ഒരു ടേബിള്‍ സ്പൂണ്‍ [ അരിഞ്ഞത് ] 8. ഉപ്പ് – ആവശ്യത്തിന്
9. കൂടെ വിളമ്പുന്നതിനായി ആവശ്യത്തിന് കൊഴുപ്പ് കുറഞ്ഞ തൈര്

പാചകം ചെയ്യുന്നവിധം

ഒരു കുക്കര്‍ അടുപ്പത്തുവച്ചു ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് ജീരകം പൊട്ടിക്കുക. അതിലേക്ക് കായവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പത്ത് സെക്കന്റ് ചെറു തീയില്‍ ഇളക്കുക. അതിലേക്ക് പച്ചമുളക് ചേര്‍ത്ത് അതേചൂടില്‍ അല്‍പനേരം കൂടി ഇളക്കണം. അതിലേക്ക് ബാര്‍ലി, ചെറുപയര്‍ പരിപ്പ്, ഉപ്പ് ഇവ നാലുകപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി കുക്കറിന്‍റെ മൂടി അടച്ച് രണ്ടു വിസില്‍ കേട്ടതിനുശേഷം തീ അണയ്ക്കുക. ആവി മുഴുവന്‍ പുറത്തു പോയതിനു ശേഷം മാത്രം കുക്കറിന്‍റെ മൂടി മെല്ലെ തുറക്കുക. കിച്ച്ടി റെഡി. ഇത് നമുക്ക് ചൂടാറിയതിനു ശേഷം തൈര് ചേര്‍ത്ത് വിളമ്പാവുന്നതാണ്.

Close