ജനത്തോടൊപ്പം രണ്ടു വർഷം

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട കറുത്ത കാലമായിരുന്നു 1975 ലെ അടിയന്തരാവസ്ഥ. ഫാസിസ്റ്റ് ദുർഭൂതം പിടികൂടിയ സർക്കാർ അന്ന് കുനിയാൻ പറഞ്ഞപ്പോൾ മിക്ക മാദ്ധ്യമങ്ങളും കുനിയുക മാത്രമല്ല ഇഴയുക കൂടീ ചെയ്തു . അപൂർവം ചില മാദ്ധ്യമങ്ങൾ മാത്രം പ്രതിഷേധിച്ചു .

അന്ന് ഭയകൗടില്യ ലോഭങ്ങൾ വളർത്തില്ലൊരു നാട്ടിനെ എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് കല്ലച്ചിലച്ചടിച്ച കുരുക്ഷേതം കേരളമെങ്ങുമെത്തിച്ച് അടിയന്തരാവസ്ഥക്കെതിരെ പടപൊരുതിയ ഒരു ദേശീയപ്രസ്ഥാനത്തിന്റെ ആദർശത്തെ പിന്തുടർന്നാണ് ജനം ടിവി മലയാള മാദ്ധ്യമ രംഗത്തേക്ക് ചുവട് വയ്‌ക്കുന്നത് . പാർശ്വവത്കരിക്കപ്പെട്ട ഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ നാവായി ജനം കഴിഞ്ഞ രണ്ട് വർഷം കൊണ്ട് അത് മാറുകയും ചെയ്തിട്ടുണ്ട്

ഒളിച്ച് വയ്‌ക്കലിന്റെയും വളച്ചൊടിക്കലിന്റെയും കാലത്ത് മറ്റാരും പറയാത്തെ നിരവധി വാർത്തകൾ സമൂഹത്തിനു മുന്നിലെത്തിക്കാൻ ജനത്തിനായി . ദേശീയ ചിന്താധാരകൾക്കെതിരെയുള്ള ഏത് ശ്രമങ്ങളേയും പ്രതിരോധിക്കാൻ ജനം എന്നും മുന്നിലുണ്ടായിർന്നു . മുൻപ് മാദ്ധ്യമ ഡസ്കുകളിൽ ചാകാൻ വിധിക്കപ്പെട്ടിരുന്ന വാർത്തകൾക്ക് ജനം ജീവിതം നൽകി .

ഒടുവിൽ മറ്റുള്ളവരും അത് സമ്മതിച്ചു . ആരും കൊടുത്തില്ലെങ്കിലും ജനം വാർത്ത കൊടുക്കും .കേരള സാങ്കേതിക സർവകലാശാല വിഷയത്തിൽ വിദ്യാർത്ഥികൾക്കൊപ്പം സമരം വിജയിക്കുന്നിടം വരെ ജനം കൂടെയുണ്ടായിരുന്നു . ലോ അക്കാദമി വിഷയത്തിലും ജനം വിദ്യാർത്ഥികൾക്കൊപ്പം നിലയുറപ്പിച്ചു .
വാർത്തയിലെ സത്യസന്ധതയും ദേശീയ താത്പര്യവും തന്നെയാണ് ജനം മുന്നോട്ട് വച്ച ധർമ്മവും .

ഈ ഏപ്രിൽ 19 ന് ജനം ടിവി അതിന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് .2015 ഏപ്രിൽ 19 നായിരുന്നു ജനത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ്. ആദ്യ വാർത്ത മെയ് 31 ന് രാവിലെ 11 മണിക്ക് ഓൺ എയറായി . ഇന്ന് ദേശീയചിന്താധാരയ്‌ക്കൊപ്പം രണ്ട് വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് ജനം ടിവി കടക്കുകയാണ് ..

ഇതുവരെ നിങ്ങൾ തന്നെ എല്ലാ സ്നേഹത്തിനും നിറഞ്ഞ നന്ദി അറിയിക്കുന്നു .ഒപ്പം ഇനിയും ജനത്തോടൊപ്പം ഉണ്ടാകണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അഭ്യർത്ഥിച്ച് കൊള്ളുന്നു . എല്ലാവർക്കും ആശംസകൾ ..

Close