ഷിംല ബസ് അപകടം; പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ്സപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നു സഹായം പ്രഖ്യാപിച്ചു. ഷിംലയ്ക്കടുത്ത് ബസ്സപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം പ്രഖ്യാപിച്ചത്.

ഷിംലയിലെ നെര്‍വ പ്രദേശത്ത് ഇന്ന് രാവിലെയോടെയായിരുന്നു ബസ് നദിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 44 പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 50 ൽ അധികം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

Close