മദ്യത്തിനെതിരെ പോരാടുന്ന വൈദികരെ അധിക്ഷേപിച്ച് സി പി എം

ആലപ്പുഴ: മദ്യത്തിനെതിരെ പോരാടുന്ന വൈദികരെ പരസ്യമായി അധിക്ഷേപിച്ച് സി പി എം ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാന്‍. വൈദികരുടെ വേഷ മിട്ട് ബിജെപിക്കാരും കോൺഗ്രസുകാരുമാണ് ബിവറേജുകള്‍ മാറ്റി സ്ഥാപിക്കുനതിനെതിരെ സമരത്തിനു മുന്നില്‍ ഉള്ളതെന്നും സജി ചെറിയാൻ ആലപ്പുഴയിൽ പറഞ്ഞു.

ബിവറേജുകള്‍ മാറ്റി സ്ഥാപിക്കുനതിനെതിരെ സമരം നടത്തുന്ന വ്യക്തികളെയും സംഘടനകളെയും മോശമായി ചിത്രീകരിക്കുന്നതായിരുന്നു സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍.

സമരത്തിന്‌ നേതൃത്വം നല്‍കുന്ന വൈദികരെയും അദ്ദേഹം വിമര്‍ശിച്ചു. വിരലില്‍ എണ്ണാവുന്ന വൈദികര്‍ മാത്രമാണ് സമര രംഗത്ത്‌ ഉള്ളത്. വൈദികരുടെ വേഷമിട്ട് കോൺഗ്രസുകാരും ബിജെപിക്കാരുമാണ് സമരം നടത്തുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

ബിവറേജുകള്‍ സ്ഥാപിക്കുന്നതിന് സി പിഎം പഞ്ചായത്ത് പ്രസിഡന്റുമാർ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയാല്‍ അവര്‍ ആ സ്ഥാനത്ത് കാണില്ലെന്നും ജില്ലാ സെക്രട്ടറി താക്കീത് നല്‍കി.

ബിവറേജുകള്‍ മാറ്റി സ്ഥാപിക്കാന്‍ സി പി എം സഹായിക്കുമെന്നും, കുടിക്കാന്‍ വരുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം നല്‍കണമെന്നാണ് തങ്ങളുടെ നിലപാട് എന്നും സജി ചെറിയാന്‍ പറഞ്ഞു.

Close