ജൂലൈയിൽ അമിത് ഷാ കേരളത്തിലെത്തും

ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ജൂലൈയിൽ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ജൂലൈ 25, 26 തീയതികളിലാകും അദ്ദേഹം കേരളത്തിലെത്തുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഡൽഹിയിൽ പറഞ്ഞു.

ബൂത്ത് തലത്തിൽ പ്രവർത്തനം ഊർജിതമാക്കും. എൻഡിയെയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കും. കൂടുതൽ പാർട്ടികളെ ഉൾപ്പെടുത്തി എൻഡിഎ വിപുലീകരിക്കുമെന്നും കുമ്മനം പറഞ്ഞു. അമിത് ഷായെ സന്ദർശിച്ചതിന് ശേഷം മാദ്ധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Close