KeralaNews

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ്ണപ്പതക്കമാണ് കാണാതായത്.

രത്നങ്ങൾ പതിച്ച പതക്കം കാണാതായെന്ന് ദേവസ്വം കമ്മീഷണർ സ്ഥിതീകരിച്ചു. വിഷുവിന് ചാർത്താനെടുത്തപ്പോഴാണ് കാണാതായ വിവരം ശ്രദ്ധയിൽപ്പെടുന്നത്.

തിരുവാഭരണത്തിലെ കാണാതായ സ്വർണ്ണപതക്കത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഉപദേശക സമിതി സെക്രട്ടറി മുൻ ദേവസ്വം കമ്മീഷണർക്ക് പരാതി നൽകി.

 

Close