കുരിശു കയ്യേറ്റത്തെ പിന്തുണച്ച് സിപിഎം : സബ് കലക്ടർ കാണിച്ചത് തെമ്മാടിത്തരമെന്ന് ജില്ലാ സെക്രട്ടറി

‌ഇടുക്കി : മൂന്നാറിലെ പാപ്പാത്തിമലയിൽ സർക്കാർ ഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ച് നീക്കിയതിനെതിരെ സിപിഎം . സിപിഎം ജില്ല സെക്രട്ടറി കെ കെ ജയച്ചന്ദ്രനാണ് കയ്യേറ്റത്തെ ന്യായീകരിച്ച് രംഗത്തെത്തിയത് .

ദുഖ വെള്ളിയാഴ്ച പ്രാർത്ഥിക്കാൻ സ്ഥാപിച്ച കുരിശാണ് പൊളിച്ചു മാറ്റിയത് . അതിനു വേണ്ടി നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജനങ്ങളെ സർക്കാരിന് എതിരാക്കാൻ വേണ്ടിയാണ് . കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ പേരിൽ കലക്ടർ ജി ആർ ഗോകുലും സബ് കലക്റ്റർ വി ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്നും ജയച്ചന്ദ്രൻ പറഞ്ഞു.

കയ്യേറ്റത്തിന് സിപിഎം പ്രസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ കുരിശ് കയ്യേറ്റം പാർട്ടിയുടെ അറിവോടെയെന്ന് വ്യക്തമായിരിക്കുകയാണ് .ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട് .ദുഖവെള്ളിയാഴ്ച പ്രാർത്ഥിക്കാൻ താത്കാലികമായി സ്ഥാപിച്ച കുരിശാണെങ്കിൽ അതിന് സിമന്റ് കുരിശ് സ്ഥാപിക്കുന്നതെന്തിനെന്ന ചോദ്യവും പ്രസക്തമാണ് .

Close