കണ്ണൂർ: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന മെഗാ ജോബ് ഫെയറില്‍ മൂവായിരത്തിലേറെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചു. ജോബ് ഫെയറില്‍ പങ്കെടുത്ത ആയിരക്കണക്കിന് തൊഴിലന്വേഷകരില്‍ നിന്നാണ് വിവിധ തൊഴില്‍ സ്ഥാപനങ്ങള്‍ മൂവായിരത്തിലേറെ പേര്‍ക്ക് ജോലി നല്‍കിയത്.
പതിമൂവായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ പതിനേഴായിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 3,110 പേര്‍ക്ക് ജോലി ലഭിച്ചു. മൊത്തം അമ്പത്തിനാല് തൊഴില്‍ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുത്തത്.
കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളേജില്‍ മേള സംഘടിപ്പിച്ചത്. മേളയുടെ തുടര്‍ച്ചയെന്ന നിലയില്‍ അപേക്ഷകരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് ഇനിയും ജോലി ലഭിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് മേക്കിംഗ് കേരള ചെയര്മാന് എ.എന്‍ രാധാകൃഷ്ണനും റീജിണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജി.രാമചന്ദ്രനും മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്തു. പികെ.ശ്രീമതി എം.പി മുഖ്യാതിഥിയായിരുന്നു.