ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നു പരാതി

ബഹ്‌റൈൻ: ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍നിന്നെത്തിയ മൂന്നു പേരാണ് ഇത്തരത്തില്‍ നാട്ടില്‍നിന്ന് ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തി പുറത്തിറങ്ങാനാവാതെ നാട്ടിലേക്കു തിരിച്ചുപോയത്. വിസ റദ്ദാക്കിയ വിവരം തങ്ങളെ ഒന്നറിയിക്കാനുളള മര്യാദ പോലും കാണിച്ചില്ലെന്നാണ് ഇവര്‍ പരാതിപ്പെട്ടത്.

ഒന്നോ രണ്ടോ മാസത്തെ അവധിക്കു പോയി തിരിച്ചു വന്നവരാണിവര്‍. തങ്ങള്‍ അവധിയിലായിരുന്ന സമയത്ത് തങ്ങളുടെ സ്‌പോണ്‍സര്‍ വിസ റദ്ദാക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍നിന്നുളള തുച്ഛ വരുമാനക്കാരായ തൊഴിലാളികള്‍ക്കാണ് ഈ ദുര്യോഗം നേരിടുന്നത്.

Close