നൂറിന്റെ നിറവിലെത്തിയ വലിയ ഇടയൻ

കോഴഞ്ചേരി: ചിരിയുടെ വലിയ ഇടയൻ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത നൂറിന്‍റെ നിറവിൽ. മാർത്തോമാ സഭാ നേതൃത്വം നൽകുന്ന ഔദ്യോഗിക പിറന്നാൾ ആഘോഷം 11 മണിക്ക് തിരുവല്ലയിൽ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ഉദ്ഘാടനം ചെയ്യും.

കുമ്പനാട് കലമണ്ണിൽ കെഇ ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27ന് ജനിച്ച ഫിലിപ്പ് ഉമ്മനാണ് പിന്നീട് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റമായി മാറിയത്.

ആർദ്രമായ മനസുമായി ആയിരങ്ങൾക്ക് ചിരിയും ചിന്തയും സാന്ത്വനവും സമ്മാച്ച വ്യക്തിത്വമാണ് ക്രിസോസ്റ്റത്തിന്റേത്.

1940ൽ അംഗോലയിൽ മിഷനറി പ്രവർത്തനത്തിലൂടെയാണ് സഭാ സുവിശേഷ മേഖലയിലേക്ക് സമർപ്പിക്കപ്പെടുന്നത്. 1944 ജനുവരി ഒന്നിന് ശെമ്മശനും ജൂൺ മൂന്നിന് വൈദികനുമായി.

1953 മെയ് 20ന് റമ്പാനും മെയ് 23ന് എപ്പിസ്കോപ്പൽ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു.

1978 മെയിലാണ് മർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയാകുന്നത്. തുടർന്ന് 21 വർഷങ്ങൾക്ക് ശേഷം 1999 മാർച്ച് 15ന് ഒഫിഷ്യേറ്റിംഗ് മെത്രാപ്പോലീത്തയായി നിയമിതനാകുന്നത്.

1999 ഒക്ടോബർ 23നാണ് മർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയായി ഉയർത്തപ്പെടുന്നത്.

2007 ഒക്ടോബർ ഒന്നിനാണ് അദ്ദേഹം പ്രായാധിക്യം മൂലം മർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞു. തുടർന്ന് വലിയ മെത്രാപ്പോലീത്തയായി പുതുചിന്തകൾ പകർന്നുകൊണ്ട് മാർക്രിസോസ്റ്റം പ്രയാണം തുടരുകയാണ്.

നൂറിന്റെ നിറവിലെത്തിയ വലിയ ഇടയന് ജനം ടിവിയുടെ പിറന്നാൾ ആശംസകൾ…

Close