മുംബൈ: നടനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
140ൽ അധികം സിനിമകളിലഭിനയിച്ച ഖന്ന 1968ൽ ആയിരുന്നു സിനിമാ രംഗത്തെത്തിയത്.
നിലവിൽ ഗുരുദാസ്പൂരിൽ നിന്നുള്ള ബിജെപി എംപിയാണ് വിനോദ് ഖന്ന. 2002ൽ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു അദ്ദേഹം.
നടൻ അക്ഷയ് ഖന്ന മകനാണ്.