മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ്ബജറ്റ് ചിത്രം വില്ലന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി. കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്.
ടീസറിൽ ചിത്രത്തിലെ നായികയായ മഞ്ജുവാര്യരും പ്രത്യക്ഷപ്പെടുന്നുണ്ട്.
വിരമിച്ച പോലീസ് ഓഫീസറായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്. ലാൽ സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്.
മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ വില്ലൻ നിർമ്മിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ റോക്ലൈന് വെങ്കിടേഷാണ്.