രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗം തീയറ്ററുകൾ കീഴടക്കുമെന്ന് ഉറപ്പായിരിക്കുന്നു . ആദ്യ ഷോ കഴിഞ്ഞിറങ്ങുന്നവർ അതി ഗംഭീരമെന്ന് ഒരേസ്വരത്തിൽ പറയുന്നു . അമരേന്ദ്ര – മഹേന്ദ്ര ബാഹുബലിമാർ പ്രേക്ഷകരെ കീഴടക്കിയെന്ന് നൂറു ശതമാനം ഉറപ്പിക്കാം.
പ്രേക്ഷകരെ ത്രസിപ്പിച്ച ആദ്യ ഭാഗത്തിന് തുടർച്ച ഒരുക്കുക എന്ന ശ്രമകരമായ ജോലിയാണ് അനായാസേന രാജമൗലി പ്രാവർത്തികമാക്കിയത് . സാധാരണയായി ഏത് ചിത്രത്തിന്റെയും രണ്ടാം ഭാഗമിറങ്ങുമ്പോൾ ആദ്യത്തേതാണ് മികച്ചത് എന്നൊരു അഭിപ്രായം ഉയരുന്നത് സ്വാഭാവികമാണ് . ഈ ചരിത്രമാണ് ബാഹുബലിയുടെ തുടർച്ച തിരുത്തിയിരിക്കുന്നത്.
പ്രഭാസും സത്യരാജും അനുഷ്കര്യും ദഗ്ഗുപതിയും മത്സരിച്ച് അഭിനയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം . ഒരു ബ്രഹ്മാണ്ഡ ഫീൽ തന്നെ രാജമൗലി ഒരുക്കിയെന്ന് തന്നെയാണ് അവർ ഒരേസ്വരത്തിൽ പറയുന്നത് . ഇന്ത്യയിൽ മാത്രം ആകെ 6500 ഓളം തീയറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്തത് . ഒരു ലക്ഷത്തോളം ടിക്കറ്റുകൾ റിലീസിനു മുൻപ് തന്നെ വിറ്റുപോയിരുന്നു