കൊല്ലം: അണികള്‍ക്ക് പോലും വിശ്വാസമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സികെ പത്മനാഭന്. സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കാതെ കോടതി അലക്ഷ്യമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സി കെ പത്മനാഭന് കൊല്ലത്ത് പറഞ്ഞു.
ബിജെപി കൊല്ലം ജില്ലാ സമ്പൂര്‍ണ്ണ നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന നേതാക്കളായ രാധാമണി, രാജിപ്രസാദ്, വെള്ളിയാംകുളം പരമേശ്വരന്, എം എസ് ശ്യംകുമാര്‍ തുടങ്ങി നേതാക്കള്‍ പങ്കെടുത്തു