പാഷൻ ഫ്രൂട്ട് നട്ട്‌ : തൈരിനൊപ്പം

ജ്യുസുകൾ, സ്മൂതീസ്, ഫ്രൂട്ട് സലാഡ്, വിവിധതരത്തിലുള്ള ഷെയ്ക്കുകൾ എന്നിവയൊക്കെ നമ്മുടെ ഭക്ഷണക്രമത്തിൽ സാധാരണമായിക്കഴിഞ്ഞു. ചെറുപുളിയുള്ള തൈരും, നമ്മുടെ നാട്ടിൽ ധാരാളം ലഭ്യമായ പാഷൻ ഫ്രൂട്ടും, ഒപ്പം വിവിധ നട്ട്സും ചേർത്ത കുടിക്കാനും, ഒപ്പം കഴിക്കാനും സാധിക്കുന്ന ഒരു വിശിഷ്ട വിഭവം പരിചയപ്പെടാം.

ആവശ്യമുള്ള സാധനങ്ങൾ (നാല് ഗ്ലാസിന്)
1. പാഷൻ ഫ്രൂട്ടിന്റെ പൾപ് രണ്ടെണ്ണം
2. ചെറുപുളിയുള്ള തൈര് – 500 ml
3. തേൻ – 8 ടേബിൾ സ്പൂൺ
4. ഹേസൽ നട്ട് – 100 gm (വറുത്ത്, ചെറുതായി ചതച്ചെടുത്തത്)
5. ബ്രസീൽ നട്ട് – 100 gm (ചെറുതായി ചതച്ചെടുത്തത്)
6. സൂര്യകാന്തി പരിപ്പ് – 50 gm
7. ഓറഞ്ച് – 8 എണ്ണം

തയ്യാറാക്കുന്ന വിധം
പാഷൻ ഫ്രൂട് പൾപ്പും, തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നീളമുള്ള ചില്ലുഗ്ലാസിൽ ആദ്യം ഒരു ടേബിൾ സ്പൂൺ തേൻ ഒഴിക്കുക. അതിനു മേലെ നട്ട്സ് മിക്സ് ചെയ്തത് ഇടുക, തൈര് – പാഷൻ ഫ്രൂട്ട് മിക്സ് ചെയ്തത് മീതെ ഒഴിക്കുക. ഓറഞ്ച് അല്ലി കനം കുറച്ച് അരിഞ്ഞത് മേലെ വെയ്ക്കുക. ഈ രീതിയിൽ ഗ്ലാസ്സ് നിറയും വരെ ലയേഴ്‌സ് ആയി റിപ്പീറ്റ് ചെയ്യുക. ഓറഞ്ച് അല്ലിയും, തേനും ഏറ്റവും മീതെ ഗാർണിഷ് ചെയ്ത് കഴിക്കാം.

ജനം ടിവി – പ്രസാദം – വെജിറ്റേറിയൻ ഫുഡ് ഷോ – വെള്ളിയാഴ്ച രാത്രി 10 ന്

Shares 103
Close