ഡുക്കാട്ടി വാങ്ങാൻ റോയൽ ?

ഇരുചക്രവാഹന പ്രേമികളുടെ ഇഷ്ടകമ്പനിയായ റോയൽ എൻഫീൽഡ് കരുത്തുറ്റ ചുവടു വയ്പിനൊരുങ്ങുന്നെന്ന് വാർത്തകൾ . ഇറ്റാലിയൻ ബൈക്ക് കമ്പനിയായ ഡുക്കാട്ടിയെ സ്വന്തമാക്കാൻ റോയൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. നിലവിൽ ഫോക്സ് വാഗൺ കമ്പനിയുടെ ബൈക്ക് വിഭാഗമായ ഡുക്കാട്ടിയെ വിൽക്കാൻ കമ്പനി ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യൻ കമ്പനിയായ ഐഷറിന്റെ ഉടമസ്ഥതയിലാണിപ്പോൾ റോയൽ എൻഫീൽഡ് .ബുള്ളറ്റ് വിൽപ്പനയിലൂടെ നേടിയ കുതിച്ചു ചാട്ടമാണ് പുതിയ ഒരു ചുവടു വയ്പ്പിന് കമ്പനിയെ പ്രേരിപ്പിക്കുന്നത്. നിലവിൽ യൂറോപ്പിലും നോർത്ത് അമേരിക്കയും ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും വിൽപ്പനയുള്ള വാഹനമാണ് ബുള്ളറ്റ് . 800 സിസിക്കും 1200 സിസിക്കും ഇടയിലുള്ള എഞ്ചിനുകളാണ് ഡുകാട്ടിയുടെ കരുത്ത് . ഈ വിഭാഗത്തിൽ റോയലിന് വാഹനങ്ങളില്ല.

2016-17 ൽ 31 ശതമാനം വളർച്ചയാണ് ബുള്ളറ്റ് വിൽപ്പനയിൽ റോയൽ എൻഫീൽഡ് നേടിയത്. 6.66 ലക്ഷം വാഹനങ്ങൾ വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നു . എന്നാൽ വാർത്തയോട് റോയൽ എൻഫീൽഡ് മേധാവികൾ പ്രതികരിച്ചില്ല . ഇരുചക്ര വാഹന മേഖലയിൽ ആഗോളതലത്തിൽ നേട്ടങ്ങളുണ്ടാക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് മാത്രമായിരുന്നു പ്രതികരണം.

അമേരിക്കയിലെ മലിനീകരണ പരിശോധന മറികടക്കാൻ ഡീസൽ എഞ്ചിനുകളിൽ തിരിമറി നടത്തിയതിനെ തുടർന്ന് സംഭവിച്ച നഷ്ടമാണ് ഫോക്സ്‌വാഗണെ ഡുകാട്ടി വിൽക്കാർ പ്രേരിപ്പിച്ചത് . 2012 ലാണ് ഫോക്സ് വാഗന്റെ ലക്ഷ്വറി വിഭാഗമായ ഔഡി ഡുകാട്ടിയെ ഏറ്റെടുത്തത്

Shares 179
Close