നാഷണൽ ഹെറാൾഡ് കേസ്; സോണിയയും രാഹുലും അന്വേഷണം നേരിടണമെന്ന് കോടതി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുലിനും തിരിച്ചടി. ഇരുവരും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തിന് ആദായ നികുതി വകുപ്പിനും അനുമതി നൽകി.

നേരത്തെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചിരുന്നു.

നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥാവകാശം കൈയ്യാളിയിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ സോണിയയും രാഹുലും ചേര്‍ന്ന് രൂപീകരിച്ച യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നാണ് പരാതി.

1600 കോടി രൂപ വിലമതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്ക് ഇവര്‍ സ്വന്തമാക്കിയെന്നുള്‍പ്പെടെയുളള ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിക്കുന്നത്.

Close