അന്താരാഷ്ട്ര നീതിന്യായ കോടതിയെ വിമർശിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: അന്താരാഷ്ട്ര നീതിന്യായ കോടതിയെ വിമർശിച്ച് പാകിസ്ഥാൻ. ഇന്ത്യൻ നാവികോദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി നടപടിക്കെതിരെയാണ് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

സുരക്ഷാ വിഷയങ്ങളിൽ സ്വതന്ത്ര തീരുമാനമെടുക്കാൻ രാജ്യത്തിന് പരമാധികാരമുണ്ടെന്നും, കേടതിയുടെ ഇടപെടൽ ഈ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പാകിസ്ഥാൻ കുറ്‍റപ്പെടുത്തി.

ഏപ്രിൽ പത്തിനായിരുന്നു പാകിസ്ഥാൻ കോടതി കുൽഭൂഷന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്‍‍‍‍‍‍‍‍‍‍‍‍ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

Shares 393
Close