അബുദാബി കിരീടാവകാശി ഡൊണൾഡ്​ ട്രംപുമായി കൂടിക്കാഴ്​ച നടത്തി

വാഷിംഗ്ടൺ: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യു എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യു.എസിലെത്തിയത്. യുഎസ് പ്രസിഡന്‍റിന്‍റെ ആദ്യ വിദേശപര്യടനമായ സൗദി സന്ദർശനത്തിന് മുന്നോടിയായാണ് ഇരുവരും തമ്മിൽ കണ്ടത്.

ജനുവരിയിൽ ട്രംപ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ ഫോണിൽ വിളിച്ച് മേഖലയിലെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഗൾഫ് മേഖലയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിൽ നിന്ന് ഐ.എസിനെതിരെ പോരാടുന്നതിനും യു.എസ് പ്രസിഡന്‍റ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Shares 346
Close