സി കെ വിനീതിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ദേശീയ ഫുട്‍ബോൾ ടീം അംഗവും ഐഎസ്എൽ താരവുമായ സി കെ വിനീതിനെ ഏജീസ് ഓഫീസിൽ നിന്ന് പിരിച്ചുവിട്ടു. മതിയായ ഹാജർ ഇല്ലാത്തതിനാലാണ് നടപടി എന്നാണ് വിശദീകരണം.

2011 ലാണ് വിനീത് ഏജീസിൽ നിന്ന് രണ്ട് വർഷത്തെ ലീവെടുത്തത്. തുടർന്ന് ഐ ലീഗിലും ഐഎസ്എല്ലിലുമായി കളിച്ചുവരികയായിരുന്നു. ലീവിനു ശേഷം വിനീത് ഓഫീസിൽ ഹാജരായില്ലെന്ന് ഏജീസ് അധികൃതർ വ്യക്തമാക്കി.

എന്നാൽ ഫുട്ബോൾ മതിയാക്കി ജോലി ചെയ്യാൻ താൽപര്യമില്ലെന്നും ഫുട്ബോൾ കളിക്കുന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും വിനീത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Shares 286
Close