വത്സൻ തില്ലങ്കേരിക്ക് വധഭീഷണി

കണ്ണൂർ : ആർ എസ് എസ് പ്രാന്ത കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിരെ സി പി എം വധ ഭീഷണി നാല് വർഷത്തിനുള്ളിൽ തില്ലങ്കേരിയെ വധിക്കുമെന്ന് ഫേസ് ബുക്ക് പോസ്റ്റിലാണ് ഭീഷണി ഉയർന്നത് . രാമന്തളി മണ്ഡൽ കാര്യവാഹ് ബിജുവിനെ കൊലപ്പെടുത്തിയത് സമാനമായ രീതിയിൽ ഫേസ് ബുക്ക് പോസ്റ്റിട്ടതിനു ശേഷമാണ് .

ബിജുവിന്റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും സി പി എം പ്രവർത്തകർ നിരവധി പോസ്റ്റുകളാണ് നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് . കൊല്ലപ്പെടുന്ന സമയത്ത് ബിജുവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന രാജേഷിനു നേരെയും ഫേസ് ബുക്കിൽ വധ ഭീഷണി ഉയർന്നിരുന്നു .

ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അനൂപ് രാമന്തളി സമാനമായ രീതിയിൽ ഭീഷണി ഉയർത്തിയിരുന്നു . പിന്നാലെ ബിജു കൊല്ലപ്പെടുകയും ചെയ്തു . സി പി എം പ്രവർത്തകരുടെ സൈബർ ഗ്രൂപ്പുകളിൽ ബിജു കൊല്ലപ്പെടുമെന്ന രീതിയിൽ ചർച്ചകൾ നടന്നതായും സൂചനയുണ്ട് . തില്ലങ്കേരിക്കു നേരെ ഉയർന്ന ഭീഷണി ഗൗരവമായി കാണുന്നുവെന്ന് ബി ജെ പി കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചു .

കണ്ണൂരും പയ്യന്നൂരിലുമുള്ള സി പി എം പ്രവർത്തകരാണ് ഭീഷണി ഉയർത്തി ഫേസ് ബുക്ക് പോസ്റ്റുകളുമായി വ്യാപകമായി രംഗത്തെത്തുന്നത്

Close