ജോലിയില്‍ പ്രവേശിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

കോഴിക്കോട് : മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ വ്യവസ്ഥ ലംഘിച്ച് ജോലിയില്‍ പ്രവേശിക്കാതിരുന്ന ജൂനിയര്‍ റെസിഡന്റ്, സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ ആരംഭിച്ചു. വീഴ്ച വരുത്തിയ ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

പി. ജി കോഴ്‌സ് പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ പാലിക്കാതെയിരുന്നാല്‍ ബോണ്ടു തുകയും സ്‌റ്റൈപ്പന്റും തിരിച്ചടയ്ക്കാമെന്ന് പഠന കാലയളവില്‍ സര്‍ക്കാരുമായി സമ്മതപത്രം ഒപ്പിട്ടിരുന്നു. നിയമനം ലഭിച്ചിട്ടും വ്യവസ്ഥ അനുസരിച്ച് ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാവും

Close