മത ചിഹ്നങ്ങൾ ഉപയോഗിച്ച് കൈവശപ്പെടുത്തിയ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണം : ഹിന്ദു ഐക്യവേദി

കോഴിക്കോട് : മത ചിഹ്നങ്ങൾ ഉപയോഗിച്ച് കൈവശപ്പെടുത്തിയ മുഴുവൻ ഭൂമിയും സർക്കാർ തിരിച്ചു പിടിക്കണമെന്ന് ഹിന്ദു ഐക്യവേദി . കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും , കയ്യേറ്റ ഭൂമികൾ ഭൂരഹിതർക്ക്‌ വിതരണം ചെയ്യണമെന്നും സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ കോഴിക്കോട്ട് പറഞ്ഞു . ഹിന്ദു അവകാശ സംരക്ഷണ യാത്രയോടനുബന്ധിച്ചു നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടീച്ചർ

ഭൂരഹിത ദരിദ്ര സമൂഹം ഇന്ന് പാർപ്പിടത്തിനും ,കൃഷി ഭൂമിക്കും വേണ്ടിയുള്ള സമരത്തിലാണ് . മാറി മാറി വരുന്ന സർക്കാരുകൾ ഈ സമരത്തിനെതിരെ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് . കയ്യേറ്റക്കാരെ സംരക്ഷിക്കുകയും , കുരിശ് നാട്ടി നടത്തുന്ന കയ്യേറ്റങ്ങളെ ന്യായീകരിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത് . പാട്ട കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കാൻ സർക്കാർ തയ്യാറാവണമെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു .

ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഭക്ത ജനങ്ങൾക്ക് തിരിച്ചു നൽകണം .അന്യാധീനപ്പെട്ട മുഴുവൻ ക്ഷേത്ര ഭൂമിയും പിടിച്ചെടുക്കാനുള്ള, കർമ്മ പദ്ധതിക്ക് ഹിന്ദു ഐക്യ വേദി നേതൃത്വം നൽകുമെന്നും ശശികല ടീച്ചർ വ്യക്തമാക്കി .

Close