വധശിക്ഷ സ്റ്റേ ചെയ്തതിനെതിരെ പാകിസ്ഥാൻ

ന്യൂഡൽഹി : ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷ സ്റ്‍റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിനെതിരെ പാകിസ്ഥാൻ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്‍ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. അതേസമയം, സിവിൽ കോടതിയിലെ പുനർവിചാരണയിലൂടെ ജാദവിനെ മോചിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

കഴിഞ്ഞ ദിവസമാണ് കുൽഭൂഷൺ യാദവിന്റെവധശിക്ഷക്കെതിരെയുള്ള ഇന്ത്യൻ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് അന്താരാഷ്ട്രക്കോടതി വിധി പ്രസ്താവിച്ചത് . കുൽഭൂഷണിന്റെ വധശിക്ഷ അന്തിമ വിധി വരുന്നത് വരെ തടഞ്ഞു കൊണ്ടായിരുന്നു വിധി. നയതന്ത്ര തലത്തിൽ ഇന്ത്യയുടെ വലിയ വിജയമായാണ് ഇത് പരിഗണിക്കപ്പെട്ടത് .

പാകിസ്ഥാന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് കുൽഭൂഷണെ കാണാൻ അവകാശമുണ്ടെന്ന് വ്യക്തമക്കുകയും ചെയ്തു . കുൽഭൂഷണിന്റെ സുരക്ഷ പാകിസ്ഥാന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി . കോടതിയിൽ പരാജയപ്പെട്ടത് പാകിസ്ഥാനിൽ വൻ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്.

Close