എവിടി കമ്പനിയുടെ ഭൂമി കയ്യേറ്റം : നടപടിയെടുക്കാൻ റവന്യൂ മന്ത്രിയുടെ നിർദ്ദേശം

പത്തനംതിട്ട :  റാന്നി പെരുന്നാട്ടിൽ എ.വി.ടി കമ്പനി കയ്യേറിയ ഭൂമി അളന്ന് തിരിച്ച് പിടിക്കാൻ റവന്യൂ മന്ത്രിയുടെ നിർദേശം. എഡിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം സർവ്വേ നടത്തി, കമ്പനി കയ്യേറിയ റവന്യൂ-വനഭൂമി എത്രയെന് കണ്ടെത്തി റിപ്പോർട്ട് നൽകാനും പത്തനംതിട്ട ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ജനം ടിവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

പെരുനാട്ടിൽ എ വി ടി കമ്പനി എസ്റ്റേറ്റിന്റെ മറവിൽ കൈയ്യേറി കൈവശം വെച്ചിരിക്കുന്നത് 232 എക്കർ വനഭുമിയാണ്.വർഷങ്ങൾക്ക് മുൻമ്പ് എ വി ടി കയ്യേറിയ വനഭൂമി വെട്ടിത്തെളിച്ച് റബ്ബർ തോട്ടമാക്കി മാറ്റി.കമ്പനി തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സർവ്വേ നമ്പരിൽ പെടുന്ന സ്ഥലം വനഭൂമി എന്ന് തെളിയിക്കുന്ന രേഖ ജനം ടിവിക്ക് ലഭിച്ചിരുന്നു.

ബ്രിട്ടിഷ് ഭരണസംവിധാനത്തിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ട്രാവൻകൂർ റാണി എസ്റ്റേറ്റ് ആണ് എവിടി കമ്പനി ഏറ്റെടുക്കുന്നത്.വടശ്ശേരിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന എ വി ടി റബർ എസ്റ്റേറ്റിന്റെ അടക്കമുള്ള മേഖലകളിൽ സ്വാതന്ത്ര്യാനന്തരം ഭൂമി അളന്ന് തിട്ടപ്പെട്ടുത്താൻ കാര്യമായ ഒരു സർവ്വേയും നടന്നിട്ടില്ല ഇതു മറയാക്കിയാണ് വനഭൂമി അടക്കം കൈയേറി വെട്ടിത്തെളിച്ച് റബർ പ്ലാന്റേഷനാക്കിയത് .

915 ,1E എന്ന സർവ്വേ നമ്പറിലുള്ള 236 ഏക്കർ ഭൂമി എസ്റ്റേറ്റിന്റെ ഭാഗമാണെന്നാണ് കമ്പനിയുടെ അവകാശവാദം.  ഇത് കമ്പനിയുടെ കൈവശവുമാണ് .എന്നാൽ ഈ ഭൂമി സർക്കാറിന്റെ സെറ്റിൽമെന്റ് രജിസ്റ്ററിൽ ഇപ്പോഴും സംരക്ഷിത വനഭൂമിയാണ് ഇതിന്റെ പകർപ്പാണ് ജനം ടീ വിക്ക് ലഭിച്ചത് .എവിടിയുടെ ഇത്തരം കൈയ്യറ്റങ്ങൾ പലറവന്യൂ ഉദ്യോഗസ്ഥരും കണ്ടെത്തിയിരുന്നെങ്കിലും സ്ഥാനനഷ്ടമായിരുന്നു ഫലം.

Shares 163
Close