സച്ചിൻ സിനിമയ്ക്ക് മോദിയുടെ ആശംസ

ന്യൂഡൽഹി : മാസ്റ്റർ ബ്ളാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു . സച്ചിന്റെ കഥ പറയുന്ന സിനിമയായ സച്ചിൻ എ ബില്യൺ ഡ്രീംസിനെപ്പറ്റി വിവരിക്കാനാണ് മോദിയെ കണ്ടതെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു . പ്രധാനമന്ത്രി ആശംസകൾ നേർന്നെനും സച്ചിൻ അറിയിച്ചു.

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രം മെയ് 26 നാണ് പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ ട്രെയിലറിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ജയിംസ് എർസ്കിനാണ് രചനയും സംവിധാനവും. ഇംഗ്ളീഷ് , ഹിന്ദി , മറാത്തി , തമിഴ് , തെലുഗു ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

സച്ചിൻ , ധോണി , സച്ചിന്റെ ഭാര്യ അഞ്ജലി എന്നിവർ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Close