മെട്രോ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : കൊച്ചി മെട്രോ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതിക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി.തീരുമാനം പ്രധാനമന്ത്രിയെ ഒഴിവാക്കാനുളള നീക്കത്തിലെ തിരിച്ചടിയെ തുടർന്നാണെന്നും റിപ്പോർട്ട്

മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർവഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . ഉദ്ഘാടനത്തിനായി അദ്ദേഹം സമയം മാറ്റിവയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് . ഇതിനായി നിരന്തരം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നുണ്ട് .

മെയ് 30 ന് ഉദ്ഘാടനം നടക്കുമെന്ന് വന്ന വാർത്ത തെറ്റാണ് . ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

Close