ജി എസ് ടി : വിദ്യാഭ്യാസ ആരോഗ്യസേവനങ്ങളെ ഒഴിവാക്കി

ന്യൂഡൽഹി : ജിഎസ്ടി പരിധിയിലുള്ള സേവന നികുതി നിരക്കുകൾ തീരുമാനമായി . വിദ്യാഭ്യാസ -ആരോഗ്യ മേഖലയെ ജി എസ് ടി പരിധിയിൽ നിന്ന് ഒഴിവാക്കാൻ ശ്രീനഗറിൽ നടന്ന ജി എസ് ടി കൗൺസിലിൽ തീരുമാനമായി.

നാല് സ്ളാബുകളിലായാണ് നികുതി നിരക്കുകൾ . 5,12,18, 28 ശതമാന നിരക്കിലാണ് നികുതി സ്ളാബ് നിശ്ചയിച്ചിരിക്കുന്നത് . ടെലികോം , സാമ്പത്തിക സേവന മേഖലകൾക്ക് 18 ശതമാനമാണ് നികുതി. ട്രാൻസ്പോർട്ട് സേവനങ്ങൾക്ക് 5 ശതമാനവും.

കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് കൗൺസിൽ തീരുമാനങ്ങൾ അറിയിച്ചത്. ജൂൺ മൂന്നിനു നടക്കുന്ന കൗൺസിലിൽ സ്വർണത്തിന്റെ നികുതി നിരക്കുകൾ നിശ്ചയിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

1211 സാധനങ്ങളുടെ നികുതി നിരക്കുകൾ ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിൽ ഏഴുശതമാനം സാധനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സാധനങ്ങൾ വരുന്നത് 18 ശതമാന സ്ളാബിലാണ് . 43 ശതമാനം

Close