സിപിഎം ഭീഷണിപ്പെടുത്തിയെന്ന് പെമ്പിളൈ ഒരുമ

ഇടുക്കി :  മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന് പിന്നാലെ , ഗോമതിക്കു സി പി എം ഭീഷണി . ഇനി സമരത്തിന് പോയാൽ കൊല്ലുമെന്ന് മണിയുടെ ആൾക്കാർ ഭീഷണിപ്പെടുത്തിയതായി ഗോമതിയുടെ വെളിപ്പെടുത്തൽ . തങ്ങളുടെ സമരത്തിൽ തോട്ടം തൊഴിലാളികൾ പങ്കെടുക്കാത്തത് സി പി എം നെ പേടിച്ചെന്നും ഗോമതി . മൂന്നാർ കേന്ദ്രീകരിച്ചു ഉടൻ ഭൂസമരം ആരംഭിക്കുമെന്നും പെൺപിളൈ ഒരുമൈ സംഘം കോഴിക്കോട്ടു പറഞ്ഞു .

തോട്ടം തൊഴിലാളി കുടുംബത്തിനു ,ഒരേക്കർ ഭൂമി ,കൃഷിക്കായും, താമസത്തിനായും നൽകണം . ഇതിനു വേണ്ടി സമാന ചിന്താഗതിക്കാരെ ഒപ്പം ചേർത്തു ജൂലൈ 9 നു ,ഭൂസമരം ആരംഭിക്കുമെന്നും, പെമ്പിളൈ ഒരുമൈ സംഘം വ്യക്തമാക്കി .തങ്ങളെ അപമാനിച്ച മന്ത്രി മണിക്കെതിരെ സമരം നടത്തിയതിനാൽ സി പി എം പ്രവർത്തകർ തങ്ങളെ ഭീഷണി പ്പെടുത്തി യതായും, സമരത്തെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും ഗോമതി കുറ്റപ്പെടുത്തി .

തോട്ടം തൊഴിലാളികളുടെ ധാർമ്മിക പിന്തുണ തങ്ങൾക്കൊപ്പമുണ്ടെന്നും , സി പി എം നെ ഭയമുള്ളതുകൊണ്ടാണ് അവർ പരസ്യമായി സമരത്തിൽ ഇറങ്ങാത്തതെന്നും ഗോമതി ചൂണ്ടിക്കാട്ടി . ഇടുക്കിയിൽ ഏക്കർകണക്കിന് ഭൂമിയാണ് മണി യുടെ സഹോദരൻ ലംബോദരൻ കൈയേറിയത് . ഭൂമി കയ്യേറ്റക്കാരെ കുടിയേറ്റക്കാർ എന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത് . ഇങ്ങനെയെങ്കിൽ തങ്ങളും ഭൂമി കയ്യേറുമെന്നും അവർ വ്യക്തമാക്കി.

Close