ജസ്റ്റിസ് കർണന്റെ ഹർജി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : വിവാദ ഉത്തരവിലൂടെ കോടതി നടപടി നേരിട്ട കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കർണന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇതോടെ കർണന്റെ ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള സാദ്ധ്യത ഇല്ലാതായി . ഹർജി പരിഗണിക്കാനാവില്ലെന്ന് കർണന്റെ അഭിഭാഷകനെ സുപ്രീം കോടതി അറിയിച്ചു.

സുപ്രീം കോടതി അഭിഭാഷകരെ ശിക്ഷിച്ച് കൊണ്ട് ഉത്തരവിറക്കി വിവാദങ്ങളിൽ ഇടം പിടിച്ച ആളാണ് ജസ്റ്റിസ് കർണൻ. കർണന്റെ ജുഡീഷ്യൽ അധികാരങ്ങൾ സുപ്രീം കോടതി നേരത്തെ തന്നെ എടുത്ത് കളഞ്ഞിരുന്നു. വിവാദമായ ഉത്തരവുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കാനും കോടതി ഉത്തരവിട്ടിരുന്നു . എന്നാൽ പരിശോധനക്കെത്തിയ മെഡിക്കൽ സംഘത്തെ ജസ്റ്റിസ് കർണൻ മടക്കി അയയ്ക്കുകയാണുണ്ടായത്.

ആദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജി കോടതി അലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെടുന്നത്.

Close