അണ്ടർ 17 ഫുട്ബോൾ : ഇറ്റലിയെ ഇറ്റലിയിൽ തകർത്ത് ഇന്ത്യൻ കുട്ടികൾ

റോം : അണ്ടർ 17 ഫുട്ബോളിൽ ഇന്ത്യക്ക് ഇറ്റലിക്കെതിരെ ഉജ്ജ്വല വിജയം. പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പിൽ പര്യടനം നടത്തുന്ന ഇന്ത്യൻ കുട്ടികൾ   കരുത്തരായ ഇറ്റലിയെ  ഇറ്റലിയിലെ അരിസോയിൽ നടന്ന മത്സരത്തിൽ  2-0 ന് പരാജയപ്പെടുത്തി. അണ്ടർ 17 ലോകകപ്പിന്റെ ഭാഗമായാണ് പരിശീലനമത്സരം നടന്നത്.

31-)0 മിനുട്ടിൽ അഭിജിത് സർക്കാരിന്റെ ഗോളോട് കൂടിയാണ് ഇന്ത്യ മുന്നിലെത്തിയത് . മലയാളി താരം പ്രവീൺ ആണ് പട്ടിക പൂർത്തീകരിച്ചത് . 81-)0 മിനുട്ടിൽ പ്രവീൺ നേടിയ എണ്ണം പറഞ്ഞ ഗോൾ ഇറ്റലിയുടെ പ്രതീക്ഷ തകർത്തു.

ഇതാദ്യമായാണ് ഇന്ത്യയുടെ ഏതെങ്കിലും ഒരു ടീം ഒരു ഇറ്റാലിയൻ ടീമിനെ പരാജയപ്പെടുത്തുന്നത് . കഴിഞ്ഞയാഴ്ച ഫ്രഞ്ച് ക്ളബ്ബിനെ 1-1 ന് സമനില പിടിക്കാനും ഇന്ത്യൻ ടീമിന് കഴിഞ്ഞിരുന്നു.

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിലാണ് നടക്കുക . ഒക്ടോബർ 6 മുതൽ 28 വരെയാണ് മത്സരങ്ങൾ. ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയില്ല.

Close