ഋഷികേശ് -ബദരിനാഥ് പാതയിൽ മണ്ണിടിച്ചിൽ : നിരവധി തീർത്ഥാടകർ കുടുങ്ങി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഋഷീകേശ് – ബദരീനാഥ് ദേശീയ പാതയിൽ കനത്ത മണ്ണിടിച്ചിൽ . ആയിരക്കണക്കിന് തീർത്ഥാടകർ കുടുങ്ങിയതായാണ് റിപ്പോർട്ട് .ജോഷിമഠ് , കർണ പ്രയാഗ് , പിപാൽ കോടി തുടങ്ങിയ സ്ഥലങ്ങളിലും തീർത്ഥാടകർ കുടുങ്ങിയിട്ടുണ്ട് .

തകർന്ന റോഡുകൾ ശരിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമങ്ങൾ നടക്കുകയാണ് . ശനിയാഴ്ച വൈകിട്ടോടെ വാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് പ്രതീക്ഷ

Close