സിനിമാ കുടുംബത്തിൽ നിന്ന് ഒരു കുഞ്ഞുതാരം കൂടി മലയാളം സിനിമാലോകത്തേക്ക് ചുവടുവെക്കുന്നു. നടൻ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത്താണ് ടിയാനിലൂടെ വെളളിത്തിരയിലേക്ക് ചുവടുവെക്കുന്നത്.
ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകൾ ആര്യയായാണ് നക്ഷത്ര അഭിനയിക്കുന്നത്. ഇന്ദ്രജിത്തും പ്രിഥ്വിരാജും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘എന്റെ ഇളയമകൾ നക്ഷത്ര ടിയാൻ-ലൂടെ അഭിനയരംഗത്തേക്ക് ആദ്യ ചുവടുവെക്കുകയാണ്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂർത്തങ്ങൾ ടിയാനിൽ ഉണ്ട്. ഒരു നടൻ എന്ന നിലയ്ക്ക്, ഈ പുതിയ അനുഭവം എനിക്കും മകൾക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ഒപ്പം, എന്റെ അച്ഛനെയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും ഇന്ദ്രജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.’