തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് നടപടിയിൽ ഇന്ന് കോടതി വാദം കേൾക്കും.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് വാദം കേൾക്കുന്നത്. കെ എം എബ്രഹാമിന്റെ വരവ് ചെലവ് കണക്കുകൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സാധാരണക്കാർക്ക് പോലും മനസ്സിലാവുന്ന ഇക്കാര്യം വിജിലൻസിന് മനസ്സിലാകാത്തതിനെയും കോടതി വിമർശിച്ചു. ഇക്കാര്യത്തിൽ ഇന്ന് വ്യക്തത വരുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം.