കൊൽക്കത്ത : വിലകൂടിയ വാച്ചും പേനയും ഉപയോഗിച്ചു . ചോദ്യം ചെയ്ത പ്രവർത്തകന്റെ ജോലി കളയിച്ചു . സിപിഎമ്മിന്റെ യുവനേതാവ് റിതബ്രത ബാനർജിക്ക് പാർട്ടി വിധിച്ചത് മൂന്നുമാസം നല്ല നടപ്പ് .
മോണ്ട് ബ്ളാങ്ക് പേനയും ആപ്പിളിന്റെ സ്മാർട്ട് വാച്ചുമായിരുന്നു ബാനർജി ഉപയോഗിച്ചത് . ഇത് ചോദ്യം ചെയ്ത പ്രവർത്തകന്റെ കമ്പനിയിലേക്ക് കത്തയച്ച എം.പി അയാളുടെ ജോലി കളയിച്ചത് വാർത്തയായിരുന്നു . തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ബാനർജിയെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
പോളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലിം , കേന്ദ്രകമ്മിറ്റി അംഗം മദൻ ഘോഷ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൃദുൽ ദേ എന്നിവരായിരുന്നു അന്വേഷണം നടത്തിയത് .