ആം കാ പന്ന (പച്ചമാങ്ങാ കൊണ്ടൊരു പാനീയം)

“ആം കാ പന്ന”. ചിരിയുണർത്തുന്ന പേരാണല്ലേ? അതി വിശിഷ്ടമായ ഈ പാനീയവും നിങ്ങളുടെ മുഖത്ത് സംതൃപ്തിയുടെ ചിരിയുണർത്തും. മാമ്പഴ ജ്യൂസ് പരിചയമുള്ള മലയാളികൾക്ക് പക്ഷെ, പച്ചമാങ്ങാ കൊണ്ടുള്ള പാനീയം അത്ര സുപരിചിതമല്ലായിരിക്കാം. ഉത്തരേന്ത്യയിൽ ഏറെ പ്രചാരമുള്ള  “ആം ക പന്ന” നമുക്കൊന്ന് പരിചയപ്പെടാം.

ആവശ്യമുള്ള സാധനങ്ങൾ

പച്ചമാങ്ങാ – 2 എണ്ണം

ഏലക്ക – 2 -3 എണ്ണം

കുരുമുളക് – 3- 5 എണ്ണം

ഇന്തുപ്പ് അഥവാ Black Salt – 2 ടീസ്പൂൺ

പൊടിച്ച ശർക്കര/  ബ്രൗൺ ഷുഗർ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചമാങ്ങാ ആവി കയറ്റിയോ, ചുട്ടെടുക്കുകയോ ചെയ്യുക. ശേഷം തൊലി കളഞ്ഞ് പൾപ്പ് വേർതിരിച്ചെടുക്കുക. ഏലക്കായും, കുരുമുളകും, ഉപ്പും, ശർക്കര/ ബ്രൗൺ ഷുഗർ ചേർത്ത് ബ്ലെൻഡറിലോ, മിക്സിയിലോ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത്, വായു കടക്കാത്ത കുപ്പിയിലോ, പാത്രത്തിലോ സൂക്ഷിച്ചു വെയ്ക്കാം.

1 ടേബിൾസ്പൂൺ “ആം കാ പന്ന” ഒരു ഗ്ലാസ് വെള്ളവും, ആവശ്യത്തിന് ഐസും ചേർത്ത് കുടിക്കാം.

Shares 109
Close