കശ്മീര്‍:കശ്മീരില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നു രാവിലെ 5.15നാണ് നൗഷേര മേഖലയില്‍ വെടിവയ്പ്പ് നടന്നത്. വെടിവെപ്പില്‍ പഞ്ചാപില്‍ നിന്നുമുളള ജവാന് ബക്ത്വാര് സിംഗ്(34) വീരമൃത്യു വരിച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനുളളില്‍ പാകിസ്ഥാന് നടത്തുന്ന 12-ാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന് ചെറു പീരങ്കികളും തോക്കുകളും ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു എന്ന് കേണല്‍ മനീഷ് മേത്ത് പറഞ്ഞു.ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.