യോഗ ദിനം ആഘോഷമാക്കാൻ ചൈനയും

ബീജിംഗ് : യോഗദിനം ആഘോഷിക്കാൻ ചൈനയും ഒരുങ്ങുന്നു . ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന യോഗദിനാഘോഷം നടത്തുന്നത് ഇക്കുറി ചൈനയാണ് . ആയിരക്കണക്കിന് പേരാണ് യോഗയ്ക്കായി ഒരുങ്ങുന്നത്.

ഔദ്യോഗികവും അനൗദ്യോഗികവുമായി നൂറു കണക്കിനു പരിപാടികളാണ് ചൈനയിൽ സംഘടിപ്പിച്ചിരിക്കുന്നത് . തായ് ചിക്കൊപ്പം യോഗയും ഇപ്പോൾ ചൈനയിൽ ജനകീയമായിരിക്കുകയാണ്.

ഇന്ത്യയുടെ സഹായത്തോടെ ചൈനയിൽ ആദ്യ യോഗ കോളേജും ആരംഭിച്ചിരുന്നു . കുന്മിംഗ് സർവകലാശാലയുടെ കീഴിലാണ് യോഗ കോളേജ് ആരംഭിച്ചത്. കോളേജിന്റെ ആഭിമുഖ്യത്തിലും നിരവധി യോഗ പരിപടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ജൂൺ 20 ന് ചൈനയിലെ വന്മതിലിൽ ആണ് ഏറ്റവും വലിയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഷാങ് ഹായിയിലെ ഇന്ത്യൻ കോൺസുലേറ്റ് 12 നഗരങ്ങളിലായി 12 പരിപാടികളാണ് സംഘടിപ്പിക്കുന്നത് . ഇരുപതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Close