തണ്ണിമത്തൻ, ഇഞ്ചി സാലഡ്

ആരോഗ്യം ഏറെ സംരക്ഷിക്കേണ്ട സമയമാണ് ചൂടുകാലം. കൂടുതൽ ജലാംശം ഉള്ള പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പാകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികളും, പഴങ്ങളും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ സഹായിക്കും.
ഇഞ്ചി, നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. ഭക്ഷണത്തിലും, പാനീയത്തിലും സർവ്വവ്യാപിയായ സാന്നിധ്യമാണ് ഇഞ്ചി. നല്ലൊരു ആന്റിസെപ്റ്റിക് ആയ ഇഞ്ചി, മുഖക്കുരു തുടങ്ങിയ ത്വക്ക് രോഗങ്ങളെയും തടയുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഇഞ്ചി, ശരീരത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കുകയും ഡയബറ്റിസിനെ ചെറുക്കാനും സഹായിക്കും.

ചൂടുകാലത്ത് തണ്ണിമത്തൻ നമ്മെ എത്രത്തോളം സഹായിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ, പിൻപോ തണ്ണിമത്തൻ കഴിക്കുന്നത് ദഹനത്തിന് ഏറെ സഹായകരമാണ്. മസ്സിൽ വേദന, സ്ട്രെസ്, എന്നിവയെ തടയുന്ന തണ്ണിമത്തൻ കാൻസറിനെ ചെറുക്കാൻ പോലും ശരീരത്തെ സഹായിക്കുന്നുവെന്ന് വൈദ്യശാസ്ത്രം പറയുന്നു. തണ്ണിമത്തനും, ഇഞ്ചിയും ഒപ്പം ആട്ടിന്പാൽ ചീസും ചേർന്ന ഒരു സലാഡ് പരിചയപ്പെടാം. കഴിക്കുന്ന ഭക്ഷണം എങ്കിലും, പാനീയത്തിന്റെ കൂടി ഗുണം ഈ സലാഡ് നമുക്ക് നൽകുന്നു.

ആവശ്യമുള്ള സാധനങ്ങൾ
തണ്ണിമത്തൻ – 1
സുമാക് പൗഡർ – 1 ടേബിൾ സ്പൂൺ
ഇഞ്ചി – 1 കഷ്ണം
വാൽനട്സ് – 20 ഗ്രാം
തേൻ – 2 ടേബിൾ സ്പൂൺ
പാൽക്കട്ടി – 100 ഗ്രാം
പാര്സലീ (അരിഞ്ഞത്) Parsley – 2 ടേബിൾ സ്പൂൺ
റോക്കറ്റ് ലീവ്സ് (അരുഗുള) – 100 ഗ്രാം
തയ്യാറാക്കുന്ന വിധം

തണ്ണിമത്തൻ ചതുര കഷണങ്ങളാക്കി മുറിച്ചു വെയ്ക്കുക. സ്പൂൺ ഉപയോഗിച്ച് മുകളിൽ നിന്നും, ഫില്ലിങ്സ് ചെയ്യാൻ പാകത്തിന് സ്കൂപ്ചെയുക. ഇഞ്ചി, വാൽ നട്സ്, എന്നിവ ചെറുതായി അരിഞ്ഞ് തേനും, സുമാക് പൗഡറും ചേർത്ത് മിക്സ് ചെയ്യുക. തണ്ണിമത്തൻ കഷണങ്ങൾറോക്കറ്റ് ലീവ്സ് മീതെ നിരത്തുക, മുകളിൽ സ്കൂപ് ചെയ്തിടത്ത് ഇഞ്ചി, വാൽ നട്സ്, സുമാക് പൗഡർ, തേൻ എന്നിവ മിക്സ് ചെയ്തത് ഫിൽ ചെയ്യുക. ഭംഗിയായി അറേഞ്ച് ചെയ്ത് സെർവ് ചെയ്യാം.

Shares 133
Close