അന്താരാഷ്ട്ര യോഗ ദിനാചരണം : യു‌എ‌ഇ യിൽ ഒരുക്കങ്ങൾ പൂർത്തിയായി

ദുബായ് :  മൂന്നാമത് അന്താരാഷ്‌ട്ര യോഗ യോഗാദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ  ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇന്ത്യൻ അംബാസിഡർ നവദീപ് സിംഗ് സൂരി അറിയിച്ചു.ഈ  മാസം ​20 മുതല്‍ 22 വരെയാണ് യു.എ.ഇയിൽ യോഗാദിനാചരണം നടക്കുക.
യോഗയുടെ പ്രാധാന്യം മുഴുവന്‍ കുടുംബങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ  മാസം ​20ന്  ദുബായ് സബീല്‍ പാര്‍ക്ക്, ബുര്‍ജ് ഖലീഫ പാര്‍ക്ക്, അല്‍ നഹ്ദ ബുറാഹ്നീ കോംപ്ലക്‌സ്, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം,അബുദാബി നാഷണൽ എസ്കിബിഷൻ സെന്റർ,വടക്കന്‍ എമിറേറ്റുകളിലെ വിവിധ സെന്ററുകൾ എന്നിവിടങ്ങളിലാണ്  യോഗദിനാചരണം നടക്കുക.

റമദാൻ വ്രതം പ്രമാണിച്ച് രാത്രി എട്ട് മുതല്‍ 11 .15 വരെയായിരിക്കും പരിപാടി .ദുബായ് മുനിസിപ്പാലിറ്റി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തുടങ്ങിയ  സര്‍ക്കാര്‍ ഏജന്‍സികളുമായും  ഇഷ ഫൗണ്ടേഷന്‍, ആര്‍ട്ട് ഓഫ് ലിവിങ് തുടങ്ങിയ സംഘടനകളുമായും സഹകരിച്ചാണ് യോഗാദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത് ,കൂടാതെ 21- ന് ദുബായിലെ എല്ലാ സ്‌കൂളുകളിലും രാവിലെയുള്ള  അസംബ്ലിയില്‍ നടക്കുന്ന പരിപാടിയില്‍ 20 മിനുട്ട് യോഗപരിശീലനം ഉണ്ടാവും.ഇംഗ്ലീഷിലായിരിക്കും യോഗദിനാചരണത്തിലെ പരിപാടികള്‍.

പരിപാടിക്കെത്തുന്നവര്‍ക്ക് യോഗ മാറ്റ്, ടീ ഷര്‍ട്ട് എന്നിവ സൗജന്യമായി നല്‍കും.സൗജന്യ പാര്‍ക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വകുപ്പ് മന്ത്രി ഷെയ്ഖ്  നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ, സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷൈഖാ ലുബ്‌ന ബിൻ ഖാലിദ് അൽ ഖാസിമി തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.

Close