മെട്രോ യാത്ര തുടങ്ങി

കൊച്ചി: കേരളത്തിനു പുതിയ യാത്രാ സൗകര്യം തുറന്നുകൊടുത്ത് മെട്രോ ആദ്യ സര്‍വീസ് ആരംഭിച്ചു.

5.50 മുതല്‍ ടിക്കറ്റെടുത്തു. ആയിരങ്ങളാണ് ആദ്യ സര്‍വീസില്‍ കയറാനെത്തിയത്. ആലുവയില്‍നിന്ന് പാലാരിവട്ടത്തുനിന്നും രാവിലെ ആറിനുതന്നെ സര്‍വീസ് ആരംഭിച്ചു.

ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവയാണു സ്റ്റേഷനുകള്‍. സ്റ്റേഷനുകളില്‍നിന്നു ടിക്കറ്റെടു മെട്രോയില്‍ സഞ്ചരിക്കാം.

മിനിമം യാത്രാനിരക്ക് 10 രൂപ. ആലുവയില്‍നിന്നു പാലാരിവട്ടം വരെ 40 രൂപ. 25 മിനിറ്റുകൊണ്ട് ഓടിയെത്തും.

ഒന്‍പതു മിനിറ്റിന്റെ ഇടവേളയിലാണ് ആദ്യ ദിവസങ്ങളില്‍ ട്രെയിനുകളുണ്ടാവുക.
ദിവസവും 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്യ്തിരിക്കുന്നത്. രാത്രി സര്‍വീസ് ആലുവയിലാണ് അവസാനിക്കുക.

മെട്രോ സര്‍വീസുകള്‍ക്ക് ഹര്‍ത്താല്‍ ബാധകമല്ല. ഹര്‍ത്താല്‍ ദിവസങ്ങളിലും മെട്രോയുടെ സര്‍വീസുകള്‍ തടസ്സമില്ലാതെ നടക്കും.

Close