KeralaNews

തൃശ്ശൂര്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കും

തൃശ്ശൂര്‍: നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ നല്‍കാനുള്ള ഉത്തരവുകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് സമരത്തിന് ഇന്ന് തുടക്കം. അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാ വിഭാഗങ്ങളിലെയും നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. തൃശൂര്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളടക്കമുള്ള 44 ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കിന്റെ ഭാഗമാകുക.

അത്യാഹിത വിഭാഗത്തിലും നിലവിലെ രോഗികളുടെ പരിചരണത്തിനുമായി ചുരുക്കം നഴ്‌സുമാര്‍ സമര കാലയളവില്‍ ശമ്പളം വാങ്ങാതെ ജോലി ചെയ്യും.

 

Close