ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം

ലണ്ടന്‍: ലണ്ടന്‍ നഗരത്തെ നടുക്കി വീണ്ടും ഭീകരാക്രമണം. അള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റുകയായിരുന്നു. ലണ്ടന്‍ സമയം രാത്രി 12.20നായിരുന്നു സംഭവം.

വടക്കന്‍ ലണ്ടനിലെ ഫിന്‍സ്‌ബെറി പാര്‍ക്ക് പളളിക്ക് സമീപമാണ് സംഭവം. ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 8 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. റംസാന്റെ ഭാഗമായുള്ള പ്രാര്‍ത്ഥനകള്‍ക്കായി പള്ളിയിലെത്തിയവരാണ് ആക്രമിക്കപ്പെട്ടത്.

നഗരത്തില്‍ നടന്നത് ഭീകരാക്രമണം തന്നെയാണെന്നും അടിയന്തര സുരക്ഷായോഗം വിളിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി തെരാസാ മേ പറഞ്ഞു.

 

 

 

Shares 366
Close