കൊച്ചി: പുതുവൈപ്പില്‍ സമരം തുടരുമെന്നും സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്നും സമര സമിതി. രണ്ടു ദിവസം പ്ലാന്റ് അടച്ചിട്ടുള്ള നടപടി അംഗീകരിക്കില്ല. പുതുവൈപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന ഐഒസിയുടെ എല്‍പിജി സംഭണശാല അച്ചുപൂട്ടുംവരെ സമവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
മുന്വിധികളോടയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. പ്രശ്ന പരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് സമരസമിതിടെ നിലപാട്. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ഏകപക്ഷീയമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ടെര്‍മിനല്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ച ശേഷം മാത്രം ചര്‍ച്ച നടത്താമെന്നും സമരസമിതി പറയുന്നു.
എന്നാല്‍ സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയ്ക്ക് സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ചെന്നിത്തല പറഞ്ഞു.
അതേ സമയം പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്ത നാട്ടുകാര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.